കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു

കുറ്റിപ്പുറം : കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ ആൾമറയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ കിഴക്കുമ്പാട്ട് ജമാലിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്ന്നത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. 21 കോൽ താഴ്ചയുള്ള കിണറാണ് പൊടുന്നനെ താഴ്ന്നിറങ്ങിയത്. 35 വർഷത്തോളം പഴക്കമുണ്ട് കിണറിന്.
