HomeNewsAccidentsമങ്കേരിയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്ക്

മങ്കേരിയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്ക്

മങ്കേരിയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്ക്

ഇരിമ്പിളിയം: മങ്കേരിയിൽ മിനി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ആറു പേർക്കു പരുക്ക്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15ന് ആണ് അപകടം. വളാഞ്ചേരിയിൽനിന്നു മങ്കേരിയിലേക്കു പോകുന്ന സ്വകാര്യ ബസ് താഴെ മങ്കേരിയിൽ, കല്ലുകയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മങ്കേരി ചോലക്കൽ സുഗതൻ (31), ഇരിമ്പിളിയം സ്വദേശികളായ ഫാത്തിമ ഹെബിന (17), അഞ്ജു (17), മീനാക്ഷി (70), ശ്രീദേവി (43) ഇതര സംസ്ഥാന തൊഴിലാളിയായ ജിതു (25) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!