HomeNewsCrimeമർദനത്തെത്തുടർന്ന് മരണം: 5 പേർ അറസ്റ്റിൽ

മർദനത്തെത്തുടർന്ന് മരണം: 5 പേർ അറസ്റ്റിൽ

cuff

മർദനത്തെത്തുടർന്ന് മരണം: 5 പേർ അറസ്റ്റിൽ

വേങ്ങര ∙ പറപ്പൂർ പൊട്ടിപ്പാറയിൽ പൂവൻവളപ്പിൽ കോയയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളുൾപ്പെടെ 5 പേർ അറസ്റ്റിൽ. പൊട്ടിപ്പാറ സ്വദേശികളായ ചുള്ളിക്കാട്ടിൽ നൗഫൽ (28), പയ്യാതൊടി അസ്‌കർ (38), മൂരിക്കുന്നൻ അബ്ദുൽ ജബ്ബാർ (34), സഹോദരൻ ഹക്കീം (30), വടക്കൻവീട്ടിൽ മൊയ്തീൻ ഷാ (42) എന്നിവരാണ് പിടിയിലായത്.
parappur-man
പറപ്പൂർ റോഡിൽ വാഹനം നിർത്തിയതിന്റെ പേരിൽ കോയയും മറ്റൊരാളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. പിറ്റേന്ന് സംഘടിച്ചെത്തിയ യുവാക്കൾ കോയയെ മർദിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് കബറടക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!