HomeNewsDevelopmentsഅമൃത് ഭാരത് : കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ 14 റെയിൽവേസ്റ്റേഷനുകൾ വികസിപ്പിക്കും

അമൃത് ഭാരത് : കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ 14 റെയിൽവേസ്റ്റേഷനുകൾ വികസിപ്പിക്കും

kuttippuram

അമൃത് ഭാരത് : കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ 14 റെയിൽവേസ്റ്റേഷനുകൾ വികസിപ്പിക്കും

കുറ്റിപ്പുറം : ‍കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ പാലക്കാട് ഡിവിഷനു കീഴിലെ 14 റെയിൽവേ സ്റ്റേഷനുകൾ ‘അമൃത് ഭാരത്’ പദ്ധതിയിൽ വികസിപ്പിക്കും. പ്ളാറ്റ്ഫോമുകളുടെ വികസനം, സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നടപ്പാക്കുക. ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡിവിഷൻ കൺസൾട്ടൻസികളിൽനിന്ന്‌ ടെൻഡർ ക്ഷണിച്ചു. യാത്രക്കാർ, അവരുടെ സംഘടനകൾ, റെയിൽവേ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട്‌ തയ്യാറാക്കും. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ ജങ്ഷൻ തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!