HomeNewsHealthസൌജന്യ ഡയാലിസിസ് സെന്ററിന്റെ ഫണ്ട് സമാഹരണപ്രവർത്തനങ്ങൾക്ക് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

സൌജന്യ ഡയാലിസിസ് സെന്ററിന്റെ ഫണ്ട് സമാഹരണപ്രവർത്തനങ്ങൾക്ക് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

സൌജന്യ ഡയാലിസിസ് സെന്ററിന്റെ ഫണ്ട് സമാഹരണപ്രവർത്തനങ്ങൾക്ക് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരൂരിൽ ആരംഭിച്ച സൌജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ജനകീയ ഫണ്ട് സമാഹരണത്തിന് പുതുവത്സരദിനത്തിൽ തുടക്കം കുറിച്ചു. വളാഞ്ചേരി ടൌണിൽ നടന്ന ചടങ്ങിൽ വച്ച് എഴുത്തുകാരനായ മാനവേന്ദ്രനാഥ് വളാഞ്ചേരി ആദ്യ സംഭാവന നൽകി പരിപാടീ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിപി അബ്ദുൾ ഗഫൂർ, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്കൽ, ചെഗുവേര ഫോറം പ്രസിഡന്റ് വി‌പി‌എം സ്വാലിഹ്, ഷംസു പാറക്കൽ, സി‌എം റിയാസ്, അഷറഫലി കാളിയത്ത്, രാജേഷ് കെ‌പി, അബാസ്, പാലാറ കുഞ്ഞാപ്പു, എന്നിവർ നേതൃത്വം നൽകി. വളാഞ്ചേരിയിലെ ഒരു ഓട്ടോത്തൊഴിലാളി തന്റെ ദിവസവേദനത്തിൽ നിന്നും പത്ത് രൂപ വീതം മിച്ചം പിടിച്ച സംഖ്യയായ 2900 രൂപ സംഭാവനയായി നൽകി മാതൃകയായി.

Summary: The fund raising started at Valanchery on New year day for the free dialysis centre at Tirur .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!