HomeNewsArtsഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി

ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി

ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഉത്സവം’ കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷതവഹിച്ചു. എ.പി. മനാഫ്, ഉസ്മാന്‍ മുഹമ്മദ്, പി.പി. ബാവ, കെ.എം. കനക എന്നിവര്‍ പ്രസംഗിച്ചു.

അന്യംനിന്നുപോകുന്ന കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പഴയ കലാകാരന്മാരെ ആദരിക്കുന്നതിനുമാണ് വിനോദസഞ്ചാരവകുപ്പ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തോല്‍പാവക്കൂത്ത്, തച്ചോളിക്കളി, കോല്‍ക്കളി എന്നിവ നടന്നു. തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ലക്ഷ്മണ പുലവർ, തച്ചോളിക്കളി കലാകാരന്‍ വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ എന്നിവരെ ആദരിച്ചു. ശനിയാഴ്ച മാപ്പിളപ്പാട്ടും ഞായറാഴ്ച വില്‍പ്പാട്ടും അരങ്ങേറും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!