HomeNewsAccidentsകാവും‌പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്

കാവും‌പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്

കാവും‌പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്

ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം. കോഴിക്കോട്ടു നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും വളാഞ്ചേരിയില്‍ നിന്ന് കാടാമ്പുഴയിലേക്ക് പോകുകയായിരുന്ന ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഴയും ബസ്സുകളുടെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചു. മഴതുടങ്ങിയതോടെ ദേശീയപാതയില്‍ അപകടത്തില്‍ പതിവായിട്ടുണ്ട്.

Summary: Speeding private carriers collided head to head in NH 17 at Kavumpuram near Valanchery leaves 32 passengers injured.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!