HomeNewsPoliticsയൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്രക്ക് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകി

യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്രക്ക് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകി

myl-angadippuram

യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്രക്ക് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകി

അങ്ങാടിപ്പുറം: വ​ർ​ഗീ​യ മു​ക്ത ഭാ​ര​തം, അ​ക്ര​മര​ഹി​ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മുസ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വറ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന യു​വ​ജ​ന യാ​ത്രക്ക് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രഭാരവാഹികൾ സ്വീകരണം നൽകി. ഇന്ന് വൈകിട്ട് ആറുമണിയോടെ അങ്ങാടിപ്പുറത്ത് എത്തിയ യു​വ​ജ​ന യാ​ത്രയുടെ ക്യപ്റ്റൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വറ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ക്ഷേത്രഭാരവാഹികളുടെ അഭ്യാർത്ഥനപ്രകാരം ക്ഷേത്രമുറ്റത്ത് എത്തുകയും ക്ഷേത്ര ഭാരവാഹികളുമായി അല്പസമയം ചിലവിടുകയും ചെയ്തു അദ്ദേഹത്തെ ക്ഷേത്രഭാരവാഹികൾ ഷാൾ അണിയിച്ചു സ്വീകരിച്ചു ജാഥ വൈസ് ക്യാപ്റ്റൻ ഫിറോസ്, മങ്കട എം.എൽ.എ ടി.എ അഹ്മദ് കബീർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.myl-angadippuram

വർഷങ്ങൾക്ക് മുമ്പ് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതിൽ സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നേരിട്ടെത്തി സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം നൽകിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!