HomeNewsGeneralമാറാക്കര സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു

മാറാക്കര സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു

ch-center

മാറാക്കര സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു

മാറാക്കര: മാറാക്കര പഞ്ചായത്ത് സി.എച്ച് സെന്ററിന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. എ.സി. നിരപ്പ് – കാടാമ്പുഴ റോഡിൽ മാറാക്കര വില്ലേജ് ഓഫീസിന് സമീപത്താണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. രണ്ട് വർഷമായി മാറാക്കര പഞ്ചായത്തിൽ രോഗീപരിചരണ രംഗത്തും ജീവകാരുണ്യ രംഗത്തും നിറഞ്ഞ് നിൽക്കുന്ന സ്ഥാപനമാണ് സി.എച്ച് സെന്റർ.
ch-center
പ്രാരംഭ പ്രവൃത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് വി.ടി.ബാവ തങ്ങൾ പ്രാർഥന നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻ കുട്ടി, ഒ.കെ.സുബൈർ, സി. അബ്ദുറഹിമാൻ, ഒ.കെ.കുഞ്ഞുട്ടി, കാലൊടി അബു ഹാജി, ബക്കർ ഹാജി കരേക്കാട് , പി.പി. ഹംസക്കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!