HomeNewsCrimeകുറ്റിപ്പുറത്ത് തീവണ്ടിയുടെ എഞ്ചിനിൽ കയറി ഹോൺ മുഴക്കിയ യുവാവ് പിടിയിൽ

കുറ്റിപ്പുറത്ത് തീവണ്ടിയുടെ എഞ്ചിനിൽ കയറി ഹോൺ മുഴക്കിയ യുവാവ് പിടിയിൽ

കുറ്റിപ്പുറത്ത് തീവണ്ടിയുടെ എഞ്ചിനിൽ കയറി ഹോൺ മുഴക്കിയ യുവാവ് പിടിയിൽ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ. ഇരിമ്പിളിയം സ്വദേശി പെരിങ്ങാട്ടു തൊടിയില്‍ പി.എ. അബ്ദുള്‍ലത്തീഫിനെ(34)യാണ് തിരൂര്‍ റെയില്‍വേ സുരക്ഷാസേന എ.എസ്.ഐ എ.പി. ദീപക് അറസ്റ്റുചെയ്തത്. കുറ്റിപ്പുറത്തുവെച്ച് എന്‍ജിനില്‍ കയറി യുവാവ് ഹോണ്‍ മുഴക്കിയതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടികൂടി യുവാവിനെ റെയില്‍വേ സുരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു. സ്റ്റേഷന്‍മാസ്റ്ററുടെ പരാതിപ്രകാരമാണ് അറസ്റ്റ് നടന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്നിൽ) ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അഞ്ച് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അബ്ദുള്‍ലത്തീഫ് ചെയ്തതെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റിപ്പുറത്തു നിന്ന് മംഗലാപുരത്തേക്ക് യാത്രചെയ്യാനെത്തിയതായിരുന്നു യുവാവ്.

Summary:A youth from Irimbiliyam was arrested by the Railway Protection Force for entering the engine room of a halted train and blow its horn at Kuttippuram Railway station.

No Comments

Leave A Comment