HomeNewsAccidentsകരിപ്പോളില്‍ ബൈക്ക് യാത്രികന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

കരിപ്പോളില്‍ ബൈക്ക് യാത്രികന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

കരിപ്പോളില്‍ ബൈക്ക് യാത്രികന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

വട്ടപ്പറ: വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു. രാവിലെ 11 മണിക്കായിരിന്നു അപകടം. ഇബ്രാഹിം(28) ആണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഓട്ടോയില്‍ തട്ടുകയും ഇദ്ദേഹം റോഡിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ടാങ്കര്‍ലോറിയാണ് ഇബ്രാഹിമിന്റെ ദേഹത്തുകൂടി കയറി ഇറങ്ങി. ഇബ്രാഹിം തല്‍ക്ഷണം തന്നെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വളാഞ്ചേരി നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!