HomeNewsProtestപൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് – എ. പി അനിൽകുമാർ എം.എൽ.എ

പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് – എ. പി അനിൽകുമാർ എം.എൽ.എ

youth-congress

പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് – എ. പി അനിൽകുമാർ എം.എൽ.എ

കുറ്റിപ്പുറം : പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് എ. പി അനിൽകുമാർ എം.എൽ.എ . ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് “നോ മോർ ബ്ലഡ്ഷെഡ് “എന്ന പേരിൽ യൂത്ത്‌ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രകടനത്തിന്റെയും,പ്രതിഷേധ രാവിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   youth-congressബംഗാളിലേക്കാൾ കടുത്ത അവസ്ഥകളെയാണ് കേരളത്തിലെ സി.പി.എമ്മിനെ കാത്തിരിക്കുന്നത്. യൂത്ത്‌ കോൺഗ്രസ് മുന്നോട്ടു വെക്കുന്ന നോ മോർ ബ്ലഡ്ഷെഡ് എന്ന മുദ്രാവാക്ക്യം ഈ കാലഘട്ടവും , കേരത്തിന്റെ മനസ്സാക്ഷിയും ആവശ്യപ്പെടുന്നതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. youth-congress-protestയൂത്ത്‌ കോൺഗ്രസ് കോട്ടക്കൽ അസ്സംബ്ലി പ്രസിഡന്റ്റ് ഷാഹ്‌നാസ് പാലക്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ രാവിൽ ഡി.സി.സി പ്രസിഡന്റ്റ് വി.വി പ്രകാശ് , ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന‌ ജനറൽ സെക്രട്ടറി പി. ഇഫ്ത്തിക്കാറുദ്ധീൻ, കെ.പി.സി.സി അംഗങ്ങളായ കൃഷ്ണൻനായർ മാസ്‌റ്റർ, എ.എം.രോഹിത്ത്, ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.സി.എ നൂർ , ഉമ്മർ ഗുരുക്കൾ , അസീസ് ചീരാണിതൊടി, ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഫിറോസ് മഞ്ചേരി, യൂത്ത്‌ കോൺഗ്രസ് പൊന്നാനി ലോക് സഭ പ്രസിഡന്റ്റ് യാസർ പൊട്ടച്ചോല , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്റുമാരായ മുജീബ് കൊളക്കാട്, ശിവശങ്കരൻ , യൂത്ത്‌ കോൺഗ്രസ് നേതാക്കളായ ഹക്കിം വെണ്ടല്ലൂർ, ടി.വി. ഷബീർ, പി.ടി ഷഹനാസ്, ബഷീർ കാടാമ്പുഴ, ഫൈസൽ മാളിയേക്കൽ, ശബാബ് വക്കാരത്ത് , അബ്ദുല്ല പൂവാടൻ, റിയാസ് പാലത്ത്‌, മുജീബ് പാഴൂർ, അമീർ ബാബു, ബഷീർ കാടാമ്പുഴ, സുഭാഷ് കോട്ടക്കൽ, നൗഫൽ വളാഞ്ചേരി, ജംഷീദ് മാസ്റ്റർ, വിനു പുല്ലാനൂർ, സുധീഷ് പൂക്കാട്ടിരി, ഉമ്മറലി കരേക്കാട്, രാജേഷ് കാർത്തല, ഷാജഹാൻ പൊന്മള, സുൽഫിക്കർ കുറ്റിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.youth-congress-protest


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!