HomeNewsInitiativesDonationകുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി

കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി

young-lions-club-kodumudi

കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി

ഇരിമ്പിളിയം: കൈപ്പുറം സ്വദേശി പാങ്കുഴി ഉമ്മറിൻ്റെ മകൻ പന്ത്രണ്ടുകാരനായ നജീമിൻ്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായി ഭീമമായ സംഖ്യ ചിലവ് വരുന്നതിനാൽ ടൈലർ ജോലിക്കാരനായ പിതാവിൻ്റെ കരങ്ങൾക്ക് കരുത്തേകാൻ ഒരു ഗ്രാമം തന്നെ കൈകോർത്തപ്പോൾ ഇക്കരെ കൊടുമുടിയിൽ നിന്നും ഒരു കൂട്ടം യുവാക്കളും നജീമിൻ്റെ ജീവനായി നാട്ടുകാർക്കിടയിൽ കൈ നീട്ടി.
young-lions-club-kodumudi
ബിരിയാണി ചലഞ്ച് വഴി 44000 രൂപയും ധന സമാഹരണം വഴി 13810 രൂപയും സ്വരൂപിച്ച് 57810 രൂപ ചികിത്സ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.യങ് ലയൺസ് ക്ലബ് പ്രസിഡന്റ്‌ അദ്നാൻ പി , സെക്രട്ടറി റമീസ് ടി പി, ട്രെഷറർ ഫാസിൽ എ വി, അംഗങ്ങളായ യൂസഫലി എംടി,, റംഷാദ് ടിപി,സാഹിർ പി,,ജലീൽ ടിപി,ജലീബ് പി,ജാസിർ പി, മുസമ്മിൽ പി, ഷഹീർ അനസ് ടിപി, ഷിബിൽ ടിപി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!