HomeNewsMeetingസി.എച്ചിന്റെ ലോകം ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

സി.എച്ചിന്റെ ലോകം ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

world-of-ch-valanchery

സി.എച്ചിന്റെ ലോകം ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി:മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽനിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലങ്ങളിൽ നടത്തുന്ന ‘സി.എച്ചിന്റെ ലോകം’ – പരിപാടിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. മുനിസിപ്പൽ തല ഉദ്ഘാടനം കൊളമംഗലം അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.എം.റിയാസ് അധ്യക്ഷത വഹിച്ചു. അൻവർ മുള്ളമ്പാറ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
world-of-ch-valanchery
നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.കെ ആബിദലി, സെക്രട്ടറി സലാം വളാഞ്ചേരി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ:പി.പി ഹമീദ്, ദാവൂദ് മാസ്റ്റർ ,മുസ്തഫ മാസ്റ്റർ ,മൂർക്കത്ത് മുസ്തഫ ,പി.പി ഷാഫി ,സിദ്ധീഖ് ഹാജി മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിമുജീബ് വാലാസി സ്വാഗതവും ട്രഷറർഅൻവർ മുളമുക്കിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ശിഹാബ് പാറക്കൽ , കെ.ടി.നിസാർ ബാബു ,ജാഫർ മാരാത്ത് ,അൻസാർ മുഹമ്മദ് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!