HomeNewsEducationActivityവെങ്ങാട് ടിആർകെ എയുപി സ്കൂളിലെ കലാ പരിശീലന ക്യാമ്പിന്റെ സമാപനം തിങ്കളാഴ്ച

വെങ്ങാട് ടിആർകെ എയുപി സ്കൂളിലെ കലാ പരിശീലന ക്യാമ്പിന്റെ സമാപനം തിങ്കളാഴ്ച

trk-up-vengad-arts

വെങ്ങാട് ടിആർകെ എയുപി സ്കൂളിലെ കലാ പരിശീലന ക്യാമ്പിന്റെ സമാപനം തിങ്കളാഴ്ച

മൂർക്കനാട്: വെങ്ങാട് ടിആർകെ എയുപി സ്‌കൂളിൽ മെയ്‌ 3 മുതൽ സംഘടിപ്പിച്ചു വരുന്ന കലാ പരിശീലന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. ഭാരതീയ കലകളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ കഥക്, കുച്ചിപ്പുടി, ചിത്ര പെയിന്റിംഗ്, ക്ലേ മോഡലിംഗ് ഹിന്ദുസ്ഥാനി സംഗീതം എന്നീ കലകളാണ് ക്യാമ്പിൽ പരീശീലനം നൽകിയി വരുന്നത് . തിങ്കളാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി പരിശീലന ക്യാമ്പ് അധ്യാപകരുടെ കലാ പ്രകടനങ്ങളും അരങ്ങേറും. ജന പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സ്മിത ടീച്ചർ, പി ടി എ പ്രസിഡന്റ്‌ മധു, എസ് ആർ ജി കൺവീനർ പ്രസീത എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!