HomeNewsEventsകുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജിൽ ഡിസൈന്‍ എന്‍ജിനിയറിങ്ങില്‍ ശില്‍പ്പശാല

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജിൽ ഡിസൈന്‍ എന്‍ജിനിയറിങ്ങില്‍ ശില്‍പ്പശാല

mesce

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജിൽ ഡിസൈന്‍ എന്‍ജിനിയറിങ്ങില്‍ ശില്‍പ്പശാല

കുറ്റിപ്പുറം: എംഇഎസ് എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എ പി ജെ അബ്ദുള്‍കലാം യൂണിവേഴ്സിറ്റിയും എംഇഎസ് എന്‍ജിനിയറിങ് കോളേജ് ഫാബ് ലാബും സംയുക്തമായി ഡിസൈന്‍ ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ അധ്യാപകര്‍ക്കായി അഞ്ചുദിവസത്തെ പരിശീലനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രൊഡക്ട് ഡിസൈനിലെ നവീന സാധ്യതകളെ കുറിച്ച് അധ്യാപകരെ ബോധവാന്മാരാക്കുകയും അതുവഴി വിദ്യാര്‍ഥികളെ പുതിയ മാറ്റങ്ങളുമായി സമരസപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, കേരള സ്റ്റ്േ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപനങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിശീലനത്തിന് നേതൃത്വംനല്‍കും. 18ന് ആരംഭിക്കുന്ന പരിപാടി 22ന് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐ റഹ്മത്തുന്നീസ, കെ ഷൈന്‍, എസ് ജി വിശാല്‍ എന്നിവര്‍ പങ്കെടുത്തു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!