HomeNewsIncidentsവേങ്ങരയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി

വേങ്ങരയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി

vengara-workshop-fire

വേങ്ങരയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി

വേങ്ങര: ഇരുചക്രവാഹന വർക്ക് ഷോപ്പിനും സ്പെയർ പാർട്സ് കടയ്ക്കും തീ പിടിച്ച് വൻ നാശനഷ്ടം. വേങ്ങര- ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി റോഡിൽ പിപി ഹാളിനു മുൻവശത്താണ് തീപിടിത്തം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നന്നാക്കാനുള്ള നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചതായാണ്‌ സൂചന.
അഞ്ച് ഷട്ടർ റൂമുകളോട് ചേർന്ന വർക്ക്ഷോപ്പിൽ ഒരു മുറി നിറയെ പഴയതും പുതിയതുമായ ടയറുകളാണ്. ഇവയ്ക്ക് പിടിച്ചതോടെയാണ് തീ നിയന്ത്രണാതീതമായത്. ഇതോടെ മുകൾ നിലയിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കിടപ്പുവസ്ത്രങ്ങളോടെ ഓടി രക്ഷപ്പെട്ടു. മലപ്പുറത്തുനിന്നും രണ്ടു വാഹനങ്ങളിൽ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ഇവരെ സഹായിക്കുന്നതിനായി നിരവധി സ്വകാര്യ ജലസംഭരണ വാഹനങ്ങളും സ്ഥലത്തെത്തി. രാത്രി പതിനൊന്നോടെ തീ നിയന്ത്രണവിധേയമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!