HomeNewsMeetingകുറ്റിപ്പുറം ബ്ലോക്ക്: വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി ചേർന്നു

കുറ്റിപ്പുറം ബ്ലോക്ക്: വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി ചേർന്നു

general body

കുറ്റിപ്പുറം ബ്ലോക്ക്: വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി ചേർന്നു

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ വർഷത്തെ വാർഷിക പദ്ധതി അവലോകനത്തിനായി നടന്ന വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരസമിതി അധ്യക്ഷൻ എ.പി.സബാഹ് ആധ്യക്ഷ്യം വഹിച്ചു.

ഫസീല കുന്നത്ത്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, അബ്ദു തൈക്കാടൻ, പി.സിനോബിയ, കെ.കെ.രഹ്ന, പി.ടി.ഷംല, ടി.കെ.റസീന, പി.പി.ആയിഷ, എം.മാണിക്യൻ, ടി.പി.സഫിയ, ടി.സി.ഷമീന, ഒ.പി.കുഞ്ഞിമുഹമ്മദ്, വി.പി.കുഞ്ഞിമുഹമ്മദ്, മുസ്തഫ ഹാജി എന്നിവർ പ്രസംഗിച്ചു. പാർപ്പിടം, ശുദ്ധജലം, ജലാശയസംരക്ഷണം, വനിതാ വികസനം, പട്ടികജാതി വികസനം തുടങ്ങി വിവിധ മേഖലകൾക്ക് ഊന്നൽ നൽകി 14 കോടി രൂപയുടെ പദ്ധതികളാണ് വർക്കിങ് ഗ്രൂപ്പിൽ അവലോകനം ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!