HomeNewsIncidentsതാനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍

താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍

weapons

താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍

താനൂര്‍ : മലപ്പുറം താനൂരിലെ ചീരാന്‍കടപ്പുറത്ത് അജ്ഞാത വാഹനത്തില്‍ നിന്ന് വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
weapons
ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.എസ്ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളും വാഹനവും കസ്റ്റഡിയിലെടുത്തു.
bright-academy
കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുന്നുവെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. ഇത് പോലീസുമായി പങ്കുവെച്ചിരുന്നു. തുർന്നാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!