HomeNewsInitiativesDonationശിശുദിനത്തിൽ പാലിയേറ്റീവ് കെയറിന് സമ്മാനം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി കൂട്ടായ്മ

ശിശുദിനത്തിൽ പാലിയേറ്റീവ് കെയറിന് സമ്മാനം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി കൂട്ടായ്മ

mes-donate-palliative

ശിശുദിനത്തിൽ പാലിയേറ്റീവ് കെയറിന് സമ്മാനം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി കൂട്ടായ്മ

ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച “പ്രത്യാശ” ക്ലബ്‌ അംഗങ്ങളുടെയും എൻ.എസ്.എസ് വോളന്റീർസിന്റെയും ശിശുദിനസമ്മാനം ഇരിമ്പിളിയം ജീവനി പാലിയേറ്റീവിന് കൈമാറി.കോവിഡ് കാലഘട്ടത്തിൽ ഗൂഗിൾ പേ വഴിയും മറ്റും വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പാൾ സിഎം ഫിറോസ് പാലിയേറ്റീവ് കെയർ പ്രവർത്തകരായ സെയ്താലികുട്ടി, നിസാർ തുടങ്ങിയവർക്ക് കൈമാറി. വിദ്യാർത്ഥികളായ ഹസ്ന റജുവാൻ, ദിൽന, അദ്ധ്യാപകരായ സ്മിത, മുഹ്സിൻ നിയാസ് NSS പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ. പി, പ്രത്യാശ ക്ലബ്‌ കോ ഓർഡിനേറ്റർ ഷാഹിന എം.വി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!