HomeNewsCrimeമലദ്വാരത്തിൽ വച്ച‌് 81 പവൻ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ‌് പിടിയിൽ

മലദ്വാരത്തിൽ വച്ച‌് 81 പവൻ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ‌് പിടിയിൽ

calicut-airport

മലദ്വാരത്തിൽ വച്ച‌് 81 പവൻ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ‌് പിടിയിൽ

കോഴിക്കോട‌്: സ്വർണം പൊടിച്ച‌് കവറിലാക്കി മലദ്വാരത്തിൽ വച്ച‌് കടത്താൻ ശ്രമിച്ച യുവാവ‌് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. ദുബായ‌ിൽനിന്ന‌് എയർ ഇന്ത്യ എക‌്സ‌്പ്രസിൽ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ‌്മുറി സ്വദേശി മണ്ടോടാൻ യൂസഫ‌്(36) ആണ‌് കസ‌്റ്റംസ‌ിന്റെ പിടിയിലായത‌്.
calicut-airport
648.8ഗ്രാം (81പവൻ) സ്വർണം പൊടിച്ച‌് രാസവസ‌്തുക്കൾ ചേർത്ത‌് കവറിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട‌് ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ ആശുപത്രിയിലെത്തിച്ച‌് എക‌്സറേ എടുക്കുകയായിരുന്നു. അഞ്ച‌് കവറുകളിലായാണ‌് സ്വർണം നിക്ഷേപിച്ചത‌്. അസി. കമീഷണർ ഇ പി ജോയ‌് തോമസ‌്, സൂപ്രണ്ടുമാരായ എം പ്രവീൺ, സി പ്രദീപ‌് കുമാർ, സി ധനലക്ഷ‌്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് യുവാവിനെ പിടികൂടിയത‌്.

No Comments

Leave A Comment