HomeNewsEducationNewsസമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾക്കു രുപം നൽകും-വസീമ വേളേരി

സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾക്കു രുപം നൽകും-വസീമ വേളേരി

vaseema-equivalency

സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾക്കു രുപം നൽകും-വസീമ വേളേരി

വളാഞ്ചേരി : കേരള സംസ്ഥാന സാക്ഷരതാ മിഷന് കീഴിൽ നടപ്പിലാക്കുന്ന പത്താം തരം, ഹയർ സെക്കന്ററി തുല്യത ബാച്ചിന്റെ പ്രചരണ കാമ്പയിൻ കുറ്റിപ്പുറം ബ്ലോക്ക് തല ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. അക്ഷരം എഴുതാനും വായിക്കാനും അറിയാത്ത ഒരു വിഭാഗത്തെ ഉന്നത വിദ്യാഭ്യാസ മേഖലകളിലേക് വഴി തിരിച്ചു വിടുന്ന ചരിത്ര ദൗത്യമാണ് സാക്ഷരതാ മിഷൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത് എന്നും സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് പദ്ധതികൾക്കു രുപം നൽകും അവർ പറഞ്ഞു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ആസാദ് അധ്യക്ഷനായിരുന്നു. പത്താം തരം, ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള ഉപഹാരം വളാഞ്ചേരി മുനിസിപാലിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നൽകി. പുതിയ ജനപ്രതിനിധികൾകുള്ള തുല്യത സ്റ്റുഡന്റസ് കൗൺസിലിന്റെ ഉപഹാര വിതരണം ഭാരവാഹികൾ വിതരണം ചെയ്തു.
vaseema-equivalency
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മൊയ്‌ദീൻ കുട്ടി മാസ്റ്റർ, റംല കറുത്തൊടിയിൽ, ടി.പി സിനോബിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സാബിറ എടത്തടത്തിൽ, മൻസൂറലി മാസ്റ്റർ, ഒ.കെ സുബൈർ, പി വി നാസിബുധീൻ, ഫാത്തിമ ഫർസാന, ബുഷ്‌റ, ആയിഷ ചിട്ടകത്ത്, റിംഷാനി മോൾ പി എം സുരേഷ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, സുരേഷ് പ്രേരക്മാരായ യു വസന്ത ,കെ പി സാജിത, എം ജംഷീറ , ടി പി സുജിത , ഖലീൽ മാസ്റ്റർ , ബാവ രണ്ടത്താണി, കെ പി നൗഷാദ്, ബാവ കാടാമ്പുഴ, സാഹിർ മാസ്റ്റർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!