HomeNewsCharityഉമൈമത്തിന്റെ ചികിത്സാ സഹായത്തിനായി വളാഞ്ചേരി പൈങ്കണ്ണൂരിൽ ജനകീയ സമിതി രൂപീകരിച്ചു

ഉമൈമത്തിന്റെ ചികിത്സാ സഹായത്തിനായി വളാഞ്ചേരി പൈങ്കണ്ണൂരിൽ ജനകീയ സമിതി രൂപീകരിച്ചു

Umaimath-kidney-transplant-valanchery-2026

ഉമൈമത്തിന്റെ ചികിത്സാ സഹായത്തിനായി വളാഞ്ചേരി പൈങ്കണ്ണൂരിൽ ജനകീയ സമിതി രൂപീകരിച്ചു

വളാഞ്ചേരി: ഇരുവൃക്കകളും അപ്രവർത്തിതമായി മൂന്ന് വർഷമായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്ന പള്ളിയാലിൽ ഉമൈമത്തിന്റെ ചികിത്സാ സഹായത്തിനായി വളാഞ്ചേരി പൈങ്കണ്ണൂരിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു. വൃക്ക മാറ്റിവെക്കൽ മാത്രമാണ് സാധാരണ ജീവിതത്തിലേക്കുള്ള ഏക വഴി എന്ന് ഡോക്ടർമാർ നിർദേശിച്ച സാഹചര്യത്തിലാണ് ഈ സംയുക്ത നീക്കം.വൃദ്ധയായ മാതാവും ദിവസക്കൂലിക്കാരനായ ഭർത്താവും ലോഡിങ് തൊഴിലാളിയായ സഹോദരനുമടങ്ങുന്ന കുടുംബത്തിന് ഈ വൻ തുക താങ്ങാൻ സാധിക്കില്ല. ഇതിനെത്തുടർന്ന് പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനകീയ യോഗം നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്യുകയും മഹല്ല് ഖത്തീബ് ശറഫുദ്ദീൻ ബാഖവി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.ചികിത്സാ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച കമ്മറ്റിക്ക് പി.കെ.എച്ച്. ഹംസ (ചെയർമാൻ), വി.പി.എം. സാലിഹ് (കോഡിനേറ്റർ), ടി.പി. ഇഖ്ബാൽ (ട്രഷറർ), കെ.വി. സഫീർ ഷാ (കൺവീനർ) എന്നിവർ നേതൃത്വം നൽകും.
ബാങ്ക് അക്കൗണ്ട്
UMAIMATH CHIKILSA SAMIDHI. Account No. : 2292102000001786. IDBI Bank. Valanchery Branch. IFSC code : IBKL0002292


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!