HomeNewsCharityഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ

ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ

harsha-treatment-artists-fund

ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ

എടയൂർ: എടയൂർ സ്വദേശിനി ഹർഷയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുകയാണ് രുദ്ര താണ്ഡവം തിറയാട്ട് സംഘവും ഇടം നാടക കലാ വേദിയും. തിറക്കെട്ടി കരേക്കാട് ചേനടൻ കുളമ്പ് പരിസരത്തുനിന്ന് ആരംഭിച്ച തിറയാട്ട് യാത്ര പൂക്കാട്ടിരിയിൽ സമാപിച്ചു. എടയൂർ വലിയാത്ര വേലായുധന്റെ മകൾ ഹർഷയ്ക്ക് ഉടനെ തന്നെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. വർഷങ്ങളായി രക്തസംബന്ധമായ അസുഖങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന ഹർഷയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അസുഖം വൃക്കയെ ബാധിച്ച് രോഗം മൂർജിച്ചത്. മൂന്ന് മാസമായി ആഴ്ചയിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് മാസത്തോടുകൂടി ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.അച്ഛൻ വേലായുധൻ തന്നെയാണ് മകൾ ഹർഷക് വൃക്ക നൽകുന്നത്. എന്നാൽ ഇതിന് 20 ലക്ഷത്തോളം ചിലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരനായ വേലായുധൻ ഈ തുക കണ്ടെത്തുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ഇതിനെ തുടർന്നാണ് വളാഞ്ചേരി കരേക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടം കലാവേദി ഭാരവാഹികൾ രുദ്ര താണ്ഡവം തിറയാട്ട് സംഘത്തിന്റെ സഹകരണത്തോടെ ഈ പുണ്യ പ്രവർത്തിക്ക് തുടക്കം കുറിച്ചത്. മുൻപും പ്രളയ സമയത്ത് തിറ കെട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരാലംബർക്ക് ഇവർ പണം സ്വരൂപിച്ചു നൽകിയിട്ടുണ്ട്. തങ്ങൾ ഏറെ ബഹുമാനിക്കുകയും അന്യമാക്കപ്പെടാതെ സൂക്ഷിച്ച് പോരുകയും ചെയ്യുന്ന തിറയാട്ട് കലാരൂപം കൊണ്ട് ഇത്തരത്തിൽ ഒരു പുണ്യപ്രവർത്തനത്തിന് ഒരുങ്ങിയതെന്നും ഇടം നാടകവേദി സെക്രട്ടറി നിജു കരേക്കാട് പറഞ്ഞു. തിറ കെട്ടി കരേക്കാട് ചേ നാടൻകുളമ്പിൽ നിന്ന് ആരംഭിച്ചു പൂക്കാട്ടിരിയിൽ സമാപിച്ച യാത്രയിൽ ഷിബു ചമ്രവട്ടം, ഹരിശങ്കരൻ കരേക്കാട്, രതീഷ് ഇരുമ്പിളിയം, വാസുദേവൻ കൊടുമുടി, സുനിൽകുമാർ കൈപ്പുറം, നിജു കരേക്കാട്, അജയ് വളാഞ്ചേരി, രതീഷ് കുമ്പിടി തുടങ്ങിയവർ നേതൃത്വം നൽകി. ചികിത്സാസമിതി കേരള ഗ്രാമീൺബാങ്ക് എടയൂർ ശാഖയിൽ 40647101099180 (IFSC: KLGB0040647) നമ്പർ അക്കൗണ്ടും 9037644033 ഗൂഗിൾ പേ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!