HomeNewsSportsജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് 30നും 31നും പെരിന്തല്‍മണ്ണയിൽ

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് 30നും 31നും പെരിന്തല്‍മണ്ണയിൽ

cricket-perinthalmanna

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് 30നും 31നും പെരിന്തല്‍മണ്ണയിൽ

പെരിന്തല്‍മണ്: 16 വയസിനും 19 വയസിനും താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖലാ അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ  തെരഞ്ഞെടുപ്പ് 30നും (16 വയസിന് താഴെയുള്ളവര്‍ക്ക്) 31നും (19 വയസിന് താഴെയുള്ളവര്‍ക്ക്) പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും  (ഡ്രസ് വെള്ളയും, വെള്ളയും) സഹിതം  എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

16 വയസിന് താഴെയുള്ള വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ 2002 സെപ്തംബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.  19 വയസിന് താഴെയുള്ള വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ 1999 സെപ്തംബര്‍ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!