HomeNewsCrimeAssaultകുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാർക്ക് നേരെ അക്രമം; ഇരിമ്പിളിയം സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാർക്ക് നേരെ അക്രമം; ഇരിമ്പിളിയം സ്വദേശികൾ അറസ്റ്റിൽ

Jinesh-bhavanakumar-arrest

കുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാർക്ക് നേരെ അക്രമം; ഇരിമ്പിളിയം സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് സ്വദേശികളായ ജിനേഷ് (38), ഭാവന കുമാർ (46) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ചെമ്പിക്കലിൽ അധികൃതമായി പൊതു സ്ഥലത്ത് മദ്യപിക്കുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനക്കിടെ യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർമാരായ രഘു , അനിൽകുമാർ, എന്നിവരെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!