HomeNewsCrimeAssaultകുറ്റിപ്പുറത്ത് നാട്ടുകാർക്കു നേരേ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പേർ റിമാന്റിൽ

കുറ്റിപ്പുറത്ത് നാട്ടുകാർക്കു നേരേ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പേർ റിമാന്റിൽ

goons-kuttippuram

കുറ്റിപ്പുറത്ത് നാട്ടുകാർക്കു നേരേ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പേർ റിമാന്റിൽ

കുറ്റിപ്പുറം: നാട്ടുകാർക്കുനേരേ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രൂന്റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തങ്ങൾപ്പടിയിലെ ഒരു തട്ടുകടയ്ക്കു മുന്നിലാണ് അറസ്റ്റിലായവർ ഉൾപ്പെടെ മൂന്നംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തട്ടുകടയിൽ ചായ കുടിക്കാനെത്തിയ ഒരാളുമായി ഈ സംഘം വാക്കേറ്റമുണ്ടായി.
goons-kuttippuram
ഇത് ചോദ്യംചെയ്ത ഒരു തങ്ങൾപ്പടി സ്വദേശിയെ സംഘം മർദിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് സംഘത്തിലെ ഒരാൾ കത്തിയൂരി നാട്ടുകാർക്കുനേരേ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതിനുശേഷം ഇവർ ബൈക്കുകളിൽ രക്ഷപ്പെടുകയും ചെയ്തു. കുറ്റിപ്പുറം ഹൈവേ ജങ്ഷൻ, മിനി പമ്പ എന്നിവിടങ്ങളിലെ സി.സി.ടിവി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് സംഘത്തിന്റെ യാത്രാദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘാംഗങ്ങളെ തിരിച്ചറിയുകയും തിരൂർ പോലീസിന്റെ സഹായത്തോടെ ഇവരെ സ്വന്തം വീടുകളിൽനിന്ന്‌ പിടികൂടുകയുമായിരുന്നു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഫെമീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!