HomeNewsAccidentsകാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി

കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി

kalikavu-flood

കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി

കാളികാവ്: ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ, ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകൻ അജ്മൽ എന്നിവരെ രക്ഷപ്പെടുത്തി. ഒരു വയസ്സുള്ള അബീഹയെയാണ് കാണാതായത്. വേങ്ങരയിൽ നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മല വെള്ളപ്പാച്ചിലുണ്ടായതിനാൽ നദിയിൽ ജല നിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽ പെടുകയുമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!