HomeNewsCrimeTheftപൂക്കിപ്പറമ്പിൽ ഉടമയുടെ മുന്നിൽൽ വെച്ച്‌ ഓട്ടോറിക്ഷ മോഷ്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

പൂക്കിപ്പറമ്പിൽ ഉടമയുടെ മുന്നിൽൽ വെച്ച്‌ ഓട്ടോറിക്ഷ മോഷ്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

auto-thief

പൂക്കിപ്പറമ്പിൽ ഉടമയുടെ മുന്നിൽൽ വെച്ച്‌ ഓട്ടോറിക്ഷ മോഷ്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

തിരൂരങ്ങാടി: റോഡരികിൽ നിർത്തിയിട്ട പുതിയ ഓട്ടോറിക്ഷ ഉടമയുടെ മുന്നിൽവെച്ച്‌ മോഷ്ടിക്കുന്നതിനിടെ രണ്ട്‌് യുവാക്കൾ പിടിയിൽ. താനാളൂർ തലക്കടത്തൂരിലെ ചട്ടിക്കുളങ്ങര ഹംസ (19), മീനടത്തൂരിലെ പുല്ലൂണി ബാദുഷ (21)എന്നിവരാണ്‌ പിടിയിലായത്. പൂക്കിപ്പറമ്പ്‌ തെന്നലയിലെ അനിൽകുമാറിന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
cuff
പൂക്കിപ്പറമ്പിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ്‌ സംഭവം. പ്രദേശത്ത്‌ ആണ്ടുനേർച്ച നടക്കുന്നതിനാൽ അനിൽകുമാർ ഓട്ടോ നിർത്തിയിട്ട് പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതാണ്‌ കണ്ടത്‌. പ്രധാന കേബിളുകൾ മുറിച്ചിട്ടതായും കണ്ടെത്തി. കാര്യമന്വേഷിച്ച ഉടമയോട്‌ കേടായ ഓട്ടോറിക്ഷ നന്നാക്കുകയാണെന്നാണ്‌ ഇവർ പറഞ്ഞത്‌. മോഷ്ടാക്കളാണെന്ന്‌ മനസ്സിലായതോടെ പിടികൂടി പോലീസിന്‌ കൈമാറുകയായിരുന്നു. നേരത്തേ വാഹനമോഷണക്കേസിൽ ഉൾപ്പെട്ടവരാണ്‌ ഇവരെന്ന് പോലീസ്‌ പറഞ്ഞു. തിരൂരങ്ങാടി എസ്‌.ഐ. നൗഷാദ്‌ ഇബ്‌റാഹിം, എ.എസ്‌.ഐ. രഞ്ജിത്ത്‌ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്ത മോഷ്ടാക്കളെ പരപ്പനങ്ങാടി കോടതി റിമാൻഡ്‌ ചെയ്‌തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!