HomeNewsCrimeTheftമൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം

മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം

my-g-valanchery-theft

മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം

വളാഞ്ചേരി: മുൻ‌നിര റീട്ടെയ്ൽ മൊബൈൽ ഫോൺ വില്പനക്കാരായ മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം. വളാഞ്ചേരി ടൌണിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഷോറൂമിന്റെ പിന്നിലെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
my-g-valanchery-theft
ഇന്ന് ഷോറൂം തുറന്ന ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. തുടർന്ന് ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെത്തുടർന്ന് വളാഞ്ചേരി സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് മലപ്പുറത്ത് നിന്ന് ഡോഗ് സ്വാഡും പരിശോധന നടത്തി.
my-g-valanchery
പോലീസ് നായ കടക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിലൂടെ റോഡിൽ വന്ന് നിന്നു. വൈകുന്നേരത്തോടെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷണം പോയതായി പറയപ്പെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!