HomeNewsAutomotiveബൈക്കിനെ വെല്ലും അബ്ദുറഹ്മാന്റെ ചങ്ക് സൈക്കിൾ

ബൈക്കിനെ വെല്ലും അബ്ദുറഹ്മാന്റെ ചങ്ക് സൈക്കിൾ

ബൈക്കിനെ വെല്ലും അബ്ദുറഹ്മാന്റെ ചങ്ക് സൈക്കിൾ

കോട്ടക്കൽ:ഇൻഡിക്കേറ്ററുകൾ, വിവിധ സിഗ്നൽ ഹോണുകൾ, എമർജൻസി ലൈറ്റുകൾ, ക്യാരി ബാഗ്, ബ്ലൂട്ടൂത്തു വഴിയുള്ള പാട്ടുപെട്ടിയിലെ നിലയ്ക്കാത്ത സംഗീതം, പറഞ്ഞറിയിക്കാനാവാത്ത മറ്റു മായക്കാഴ്ചകൾ… അതിരുമട സ്വദേശിയായ നെല്ലിക്കാട്ടിൽ അബ്ദുറഹിമാൻ നിധിപോലെ കൊണ്ടുനടക്കുന്ന തന്റെ ചങ്ക് സൈക്കിളിന്റെ വിശേഷങ്ങളാണിതൊക്കെ.ഒരു എഞ്ചിൻന്റെ കുറവ് മാത്രമേ ഇനി ഇതിനുള്ളൂ.മറ്റെല്ലാമുണ്ട്.

ഏകദേശം ഒരു വർഷം മുൻപായിരുന്നു സൈക്കിൾ യാത്ര എന്ന ആശയം അബ്ദു റഹിമാന്റെ മനസ്സിൽ ഉദിച്ചത്.രണ്ടത്താണിയിൽ ഈർച്ചമില്ലിലെ ജോലിക്കാരനായ ഇദ്ദേഹത്തിന് വണ്ടികളിലുള്ള യാത്ര ബുദ്ധിമുട്ടായി തോന്നിത്തുടങ്ങി. തുടർന്ന് ഒരു ബൈക്ക് വാങ്ങിക്കാൻ ബന്ധുക്കളും അയവാസിയും ഉപദേശിച്ചെങ്കിലും അബ്ദുറഹിമാന്റെ ചിന്ത ആ വഴിക്കല്ല പോയത്.ഇന്ധനത്തിന്റെ വിലയും ആരോഗ്യമുള്ളൊരു യാത്രയും ഓർത്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.. അങ്ങനെയൊരു സെക്കൻ ഹാൻഡ് സൈക്കിൾ വാങ്ങിച്ചു. തുടർന്നാണ് ഈ കാണുന്ന വിധത്തിലേക്ക് മാറ്റിയെടുത്തത്. എല്ലാം സ്വന്തമായാണ് ചെയ്തത്. തിരൂരിൽനിന്നും മറ്റുമുള്ള സുഹൃത്ത്യക്കളുടെ സഹായത്തോടെയായിരുന്നു വാഹനങ്ങളുടെ പാർട്സുകൾ സംഘടിപ്പിച്ചത്.
cycle
വെറുമൊരു മോടിപിടിപ്പിച്ച സൈക്കിൾ യാത്രയല്ല അബ്ദുറഹിമാനിത്. തന്നിലൂടെ ചിലത് സമൂഹത്തോട് അറിയിക്കുന്നുമുണ്ടിദ്ദേഹം. പൂർണമായും റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് യാത്ര. എതിർദിശയിൽ വാഹനങ്ങൾ വരുമ്പോൾ വിവിധതരം ലൈറ്റുകൾ സൂചന നൽകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധയോടെയും റോഡുനിയമങ്ങൾ പാലിക്കണമെന്നാണ് അബ്ദുറഹിമാന് മറ്റുള്ളവർക്ക് നൽകാനുള്ള ഉപദേശം.
Ads
ജന്മദേശമായ തമിഴ്നാട്ടിൽ നിന്നും അതിരുമടയിലെത്തിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു.എല്ലാം പടച്ചവന്റേതാണ് എന്ന അറബി ലിപിയിലുള്ള ഒരെഴുത്തുണ്ട് സൈക്കിളിനു മുന്നിൽ.ഏറെ ചിട്ടകൾ പിൻതുടരുന്ന അബ്ദുറഹിമാൻ തന്റെ സൈക്കിൾ ജീവിതത്തിലൂടെ നൽകുന്നത് ചെറുതല്ലാത്ത ജീവനോപദേശങ്ങളാണ്.
7:53 AM


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!