HomeNewsEducationNewsവളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക്

വളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക്

വളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ജി.എം.എൽ.പി.സ്കൂൾ, വളാഞ്ചേരി (മൂച്ചിക്കൽ) ഹൈടെക് സ്കൂളുകളുടെ ഗണത്തിലേക്ക്. 2019 -നവംബർ 8-നു നടന്ന ചടങ്ങിൽ വെച്ച് മുൻസിപ്പൽ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ഷഫീന, സ്കൂളിനെ ഹൈടെക് ആയി പ്രഖാപിച്ചു. ഐ.ടി ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മുൻസിപ്പൽ മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ ശ്രീ സി അബ്ദുന്നാസർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പാറമ്മൽ ഷക്കീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ LSS ജേതാവായ മിൻഹ പാറമ്മലിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഹെഡ് മാസ്റ്റർ ശ്രീനിവാസൻ നമ്പൂതിരി സംസാരിച്ചു. ഹൈടെക് ക്ലാസ് മുറികളിലെ പഠന രീതികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്താനായി രണ്ട് ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് അബ്ബാസ് മാസ്റ്റർ, NA സാദത്ത് മാസ്റ്റർ എന്നിവർ നേത്യത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!