HomeNewsAccidentsവട്ടപ്പാറ അപകടം; ഗ്യാസ് മാറ്റുന്ന പ്രവൃത്തി തുടരുന്നു

വട്ടപ്പാറ അപകടം; ഗ്യാസ് മാറ്റുന്ന പ്രവൃത്തി തുടരുന്നു

vattapara-tanker

വട്ടപ്പാറ അപകടം; ഗ്യാസ് മാറ്റുന്ന പ്രവൃത്തി തുടരുന്നു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ടാങ്കർ ലോറി അപകടത്തെ തുടർന്നുണ്ടായ ഗതാഗത നിയന്ത്രണം തുടരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോട് കൂടി നടന്ന വാഹനാപകടത്തെ തുടർന്നു ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ തുടങ്ങിയ വാതകം മാറ്റുന്ന പ്രവൃത്തി ഇപ്പോഴും തുടരുന്നതായാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തിൽ വാതകം മാറ്റുന്ന പ്രവൃത്തി നാളെ രാവിലെ വരെ നീളാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോൾ മൂടാൽ ബൈപ്പാസിലൂടെയും തിരുന്നാവായ വഴിയും കാടാമ്പുഴ വഴിയുമാണ് വട്ടപ്പാറ വഴി പോകേണ്ട വാഹനങ്ങൾ കടന്നു പോകുന്നത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് പറ്റിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!