HomeNewsCrimeകോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറെ സഹായിച്ചവരെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറെ സഹായിച്ചവരെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

cuff

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറെ സഹായിച്ചവരെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

കോട്ടയ്ക്കല്‍: ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറെ സഹായിക്കാന്‍ ചെന്നവരെയും ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആട്ടീരി കുടയാടന്‍ ശിഹാബുദ്ദീനെ(37)യാണ് വെള്ളിയാഴ്ച കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്​പദമായ സംഭവം. ഈമാസം ഏഴിന് ചങ്കുവെട്ടിയില്‍ ആക്രമിക്കപ്പെട്ട ലയയെന്ന ട്രാന്‍സ്‌ജെന്‍ഡറെ സഹായിക്കാനായി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോജക്ട് സുരക്ഷാ കൗണ്‍സിലര്‍ മേരി നീതു, മനുഷ്യാവകാശപ്രവര്‍ത്തക റുബീന എന്നിവര്‍ വ്യാഴാഴ്ച കോട്ടയ്ക്കലില്‍ എത്തിയിരുന്നു. ഇവര്‍ മൂവരും ആട്ടീരിയിലെ കൂള്‍ബാറില്‍ ചായകുടിക്കാന്‍ കയറിയപ്പോള്‍ ശിഹാബുദ്ദീന്‍ അവിടെയെത്തി മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് കേസ്.

ലയയെ ആക്രമിച്ച കേസിലെ പ്രതിയായ ശിഹാബുദ്ദീനെ നേരത്തേ പോലീസ് അറസ്റ്റ്‌ചെയ്ത് വിട്ടിരുന്നു. മേരി നീതുവിന്റെയും റുബീനയുടെയും പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ശിഹാബുദ്ദീനെ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ്‌ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!