HomeNewsCrimePOCSOകൽപകഞ്ചേരിയിൽ 14 കാരിക്ക് പീഡനമേറ്റ സംഭവം; മുഖ്യ പ്രതികളെ വിദേശത്ത് നിന്നും എത്തിച്ച് അറസ്റ്റ് ചെയ്തു

കൽപകഞ്ചേരിയിൽ 14 കാരിക്ക് പീഡനമേറ്റ സംഭവം; മുഖ്യ പ്രതികളെ വിദേശത്ത് നിന്നും എത്തിച്ച് അറസ്റ്റ് ചെയ്തു

kalpakanchery-pocso-accused

കൽപകഞ്ചേരിയിൽ 14 കാരിക്ക് പീഡനമേറ്റ സംഭവം; മുഖ്യ പ്രതികളെ വിദേശത്ത് നിന്നും എത്തിച്ച് അറസ്റ്റ് ചെയ്തു

കൽപകഞ്ചേരി : 14 കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു എന്ന കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തോട്ടപടി സ്വദേശികളായ ആറ്റുംപുറത്ത് മുഹമ്മദ് ഇഖ്ബാൽ (28), പാറാലിൽ ആശിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് മുഖ്യ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 18 ന് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസെടുത്ത വിവരം അറിഞ്ഞ ഉടനെ പ്രതികൾ ബാംഗ്ലൂർ, ചെന്നെ വഴി ദുബൈയിലേക്ക് കടന്നിരുന്നു. വിദേശത്തായിരുന്ന പ്രതികളെ മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിൻ്റെ സഹായവും തേടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!