HomeNewsNRI‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു

‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു

vak

‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു

ഫഹാഹീല്‍: വളാഞ്ചേരി അസ്സോസിയേഷൻ ഓഫ് കുവൈത്ത് (VAK) ഒന്നാം വാർഷികവും ജനറൽബോഡിയും വിപുലമായി ആഘോഷിച്ചു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരി അദ്ധ്യക്ഷനായി.
‘വാക്ക്‌’ കലാകാരന്മാരും, കുവൈത്തിലെ പ്രമുഖ ഗായകരും പങ്കെടുത്ത സംഗീത വിരുന്ന് പരിപാടിക്ക് മിഴിവേകി. 2018‐19 വര്ഷ ത്തേക്കുള്ള ഭാരവാഹികളായി ഷൗക്കത്ത് വളാഞ്ചേരി (പ്രസിഡന്റ്‌) ഷമീർ വളാഞ്ചേരി (ജനറൽ സെക്രട്ടറി), പ്രെജുൽ മാധവൻ (ട്രെഷറർ), റിയാസ് കാവുംപുറം, ഹമീദ് വളാഞ്ചേരി (വൈസ്പ്രസിഡണ്ട്) ബേബി നൗഷാദ്, ബാസിത് പാലാറ (ജോയിന്റ് സെക്രട്ടറി), റാഫി വളാഞ്ചേരി (അസി: ട്രഷറര്‍) നസീറ റിയാസ് (വനിതാ വിംഗ് കൺവീനര്‍) എന്നിവരെയും ഫഹദ് പളളിയാലിൽ, ഹമീദ് മൂടാൽ, നൗഷാദ് കൈപ്പള്ളി, ഫസൽ കൊടുമുടി, ഫാരിസ് കല്ലൻ, ഫാറൂഖ് വെണ്ടല്ലൂർ, സൈനുദ്ദീൻ മഖ്ദൂം, ഷാഫി വളാഞ്ചേരി, ഫാസിൽ വടക്കുംമുറി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പര്ന്മായരായും തിരഞ്ഞടുത്തു.
vak
മെഡിക്കൽ വിംഗിന്റെ നേത്യത്വത്തിൽ അംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. ഷമീർ വളാഞ്ചേരി സ്വാഗതവും ഹമീദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!