HomeNewsCrimeMurderവൈക്കത്തൂരിലെ ഹോം നേഴ‌്സിന്റെ മരണം കൊലപാതകം

വൈക്കത്തൂരിലെ ഹോം നേഴ‌്സിന്റെ മരണം കൊലപാതകം

home-nurse

വൈക്കത്തൂരിലെ ഹോം നേഴ‌്സിന്റെ മരണം കൊലപാതകം

വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ ഹോം നേഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പീഡനശ്രമമുണ്ടായതായും സൂചനയുണ്ട്.
തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. നഫീസത്തുമായി ബന്ധമുള്ളവർ, നാട്ടുകാർ, ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ‌് അന്വേഷണം. മുറിക്കുള്ളിൽ കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വസ്ത്രം മാറിടംവരെ ഉയർന്നുകിടന്നിരുന്നു. പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.
home-nurse
പൊന്നാനിയിൽ താമസിക്കുന്ന നഫീസത്തിന്റെ മകൻ ഷഫീഖ് ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിലും അറിയിക്കുകയായിരുന്നു. വീടിന്റെ വാതിലുകൾ തുറന്നിട്ടനിലയിലായിരുന്നു. ടി വിയും ലൈറ്റുകളുമെല്ലാം പ്രവർത്തിച്ചിരുന്നു. തിരൂർ ഡിവൈഎസ‌്പി ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ എം.മനോഹരൻ, മലപ്പുറത്തു നിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജലീൽ തോട്ടത്തിൽ, എം മനോഹരൻ എന്നിവരാണ് അന്വേഷണം.

No Comments

Leave A Comment