തൃശ്ശൂരിൽ കാടാമ്പുഴ സ്വദേശി യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: യുവാവിനെ കുത്തേറ്റ നിലയിൽ രക്തം വാർന്ന് മരിച്ചതായി കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്.
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
കുടുംബം
പിതാവ്അയൂബ്
മാതാവ് ഹാജറ
ഭാര്യ: ജെസ്സി തൃശ്ശൂർ സ്വദേശി
മകൾ തക്കുടു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
