HomeNewsMeetingFelicitationഡോ .സി .ടി സുലൈമാനെയും കബീർ കാടാമ്പുഴയെയും ആദരിച്ച് വീണാലുക്കൽ പൗരസമിതി

ഡോ .സി .ടി സുലൈമാനെയും കബീർ കാടാമ്പുഴയെയും ആദരിച്ച് വീണാലുക്കൽ പൗരസമിതി

kabeer-kadampuzha

ഡോ .സി .ടി സുലൈമാനെയും കബീർ കാടാമ്പുഴയെയും ആദരിച്ച് വീണാലുക്കൽ പൗരസമിതി

പറപ്പൂർ: വീണാലുക്കൽ പൗര സമിതിയുടെ നേതൃത്വത്തിൽ, നാട്ടുകാരും സന്നദ്ധ സേനാ അംഗങ്ങളുമായ യുവപ്രതിഭകളെ ആദരിച്ചു.സംസ്ഥാന യുവജനക്ഷേമ ബോഡിൻ്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ അവാർഡ് നേടിയ ഡോ .സി .ടി സുലൈമാൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ കബീർ കാടാമ്പുഴ എന്നിവരെയാണ് ആദരിച്ചത് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിന്നു ചടങ്ങ്.വീണാലുക്കൽ പൗരസമിതി ഓഫീസിൽ വെച്ച് നടന്ന പരിപാടി, ഉപദേശക സമിതി അംഗം സലാം ഹാജി ഉദ്ഘാടനം ചെയ്തു. ടി.ഇ കുഞ്ഞിപ്പോക്കർ അദ്ധ്യക്ഷത വഹിച്ചു.യുവപ്രതിഭകളെ സലാം ഹാജി പൊന്നാട അണിയിച്ചു. .കബീർ മാസ്റ്റർ, ചെറീദ് ഹാജി എന്നിവർ ഉപഹാരം നൽകി. ചടങ്ങിൽ നഹീം ടി.കെ. നൽകിയ പി.പി ഇ കിറ്റുകൾ അൻസാരി വാഴയിൽ ഏറ്റുവാങ്ങി.ബഷീർ.ടി, കരിം മാസ്റ്റർ, ത്വാഹ പി, നസീർ. സി, സമീർ കെ. എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!