HomeNewsEducationഹയർ സെക്കൻഡറി പ്രവേശനം; ജില്ലയിൽ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി

ഹയർ സെക്കൻഡറി പ്രവേശനം; ജില്ലയിൽ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി

plus-one

ഹയർ സെക്കൻഡറി പ്രവേശനം; ജില്ലയിൽ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി

മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട‌്മെന്റ‌് തിങ്കളാഴ‌്ച പ്രസിദ്ധീകരിച്ചതോടെ ജില്ലയിലെ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി. ഒന്നാംഘട്ടത്തിനുശേഷം ജില്ലയിൽ 39,987 സീറ്റാണ‌് ശേഷിച്ചിരുന്നത‌്. 9665 പേർ ഹയർ ഓപ‌്ഷൻ നേടി. അലോട‌്മെന്റ‌് ലഭിച്ചവർ 19, 20 തീയതികളിലായി പ്രവേശനം നേടണം. താൽകാലിക പ്രവേശനത്തിലുള്ളവർക്ക‌് ഹയർ ഓപ‌്ഷൻ നിലനിർത്താൻ അവസരം ഉണ്ടാകില്ല. അലോട‌്മെന്റ‌് ലഭിച്ചവർ അതേ സ‌്കൂളിൽ ഫീസടച്ച‌് 20ന‌് വൈകിട്ട‌് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.
21ന‌് ഒന്നാംവർഷ ക്ലാസ‌് തുടങ്ങും. ക്ലാസുകൾ തുടങ്ങിയശേഷം വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ രണ്ടാംഭാഷയിൽ മാറ്റംവരുത്താൻ അവസരമുണ്ട‌്. അപേക്ഷ നൽകിയിട്ടും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർക്ക‌് അപേക്ഷ പുതുക്കാം. സപ്ലിമെന്ററി അലോട്ട‌്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും 28ന‌് പ്രസിദ്ധീകരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!