HomeNewsReligionകൊടുമുടിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്

കൊടുമുടിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്

kodumudikkavu

കൊടുമുടിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്

ഇരിമ്പിളിയം: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. നാലരയ്ക്ക് പ്രഭാതഭേരിക്കുശേഷം പതിവുക്ഷേത്രചടങ്ങുകൾ നടക്കും.
kodumudikkavu
ഉച്ചയ്ക്ക് 12-നാണ് ഗുരുതി. രണ്ടരയ്ക്ക് കൊടിക്കൂറ ഉയർത്തും. മൂന്നരയ്ക്ക് ചോപ്പന്മാരുടെ ക്ഷേത്രദർശനം, നാലരയ്ക്ക് കരിവേലക്കാരുടെ ചടങ്ങുകൾ എന്നിവയും തുടർന്ന് ദീപാരാധന, സന്ധ്യാവേല, കൊമ്പുപറ്റ്, കുഴൽപറ്റ്, തായമ്പക എന്നിവയുണ്ടാകും. എട്ടരയ്ക്ക് പുറത്തേക്ക് എഴുന്നെള്ളിപ്പും ഒമ്പതരയ്ക്ക് താലം ചൊരിയലും നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!