HomeNewsMeetingകോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ‘സിനെർജി’ ഇന്ററാക്ഷൻ മീറ്റ് മാറാക്കരയിൽ സംഘടിപ്പിച്ചു

കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ‘സിനെർജി’ ഇന്ററാക്ഷൻ മീറ്റ് മാറാക്കരയിൽ സംഘടിപ്പിച്ചു

SYNERGY-MARAKKARA-YOUTH-LEAGUE

കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ‘സിനെർജി’ ഇന്ററാക്ഷൻ മീറ്റ് മാറാക്കരയിൽ സംഘടിപ്പിച്ചു

കാടാമ്പുഴ:കോട്ടക്കൽ നിയോജക മണ്ഡലംമുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ആവിഷ്ക്കരിച്ച’സിനെർജി’ ഇന്ററാക്ഷൻ മീറ്റ് മാറാക്കര പഞ്ചായത്തിൽ സംഘടിപ്പിച്ചു.
യൂണിറ്റ് തലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് മണ്ഡലം കമ്മിറ്റി മുനിസിപ്പൽ , പഞ്ചായത്ത് തലങ്ങളിൽ ‘ഇന്ററാക്ഷൻ ‘ ക്യാമ്പുകൾ സംഘടിപ്പിച്ചത്. മണ്ഡലം -പഞ്ചായത്ത് ഭാരവാഹികളുടെ മുഖാമുഖ ചർച്ച, പഞ്ചായത്ത്, വാർഡ് ഘടകങ്ങളിലെ പ്രവർത്തനങ്ങളുടെ അവലോകനം, കമ്മിറ്റി രേഖകളുടെ പരിശോധന, പഞ്ചായത്ത് ഭാരവാഹികളുടെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുന്നതിനുള്ള മൂല്യ നിർണ്ണയം, സംഘടനാ റിപ്പോർട്ടിംഗ് എന്നിവയാണ് ഇന്ററാക്ഷൻ ക്യാമ്പിൽ നടക്കുന്നത്. എ.സി. നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ മാറാക്കര പഞ്ചായത്ത് തല ഇന്ററാക്ഷൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ആതവനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ഹഫ്സൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.പി. ഹമീദ്, ജനറൽ സെക്രട്ടറി ടി.ഷാജഹാൻ എന്നിവർ സംഘടനാ കാര്യങ്ങളും ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.
SYNERGY-MARAKKARA-YOUTH-LEAGUE
നിയോജകമണ്ഡലം ട്രഷറർ സി.പി. നിസാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.കുഞ്ഞുട്ടിഹാജി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞി മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ മുസ്തഫ തടത്തിൽ, കെ.ഷാഫി മാസ്റ്റർ,എൻ.ടി. ശിഹാബ്, സഖാഫ് തങ്ങൾ, പി.ടി അനസ്‌ മാസ്റ്റർ, മുജീബ് ടി.പി, ഫൈസൽ വാഫി, ജംഷീദ്‌.ടി. കെ, എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി , അഡ്വ.എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഫഹദ് കരേക്കാട്, സിദ്ദീഖ് കെ.പി, ഷാഹുൽ ഹമീദ് വി.കെ എന്നിവർ റിപ്പോർട്ടിംഗിൽ പങ്കെടുത്ത് സംസാരിച്ചു. മാറാക്കര പഞ്ചായത്ത് തല പ്രവർത്തന റിപ്പോർട്ടിന്റെ വീഡിയോ പ്രദർശനവും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!