HomeNewsEducationNewsമാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു

bhss-farewell-ravi

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകൻ എം.കെ. രവിക്ക് സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ചേർന്ന് യാത്രയയപ് സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ അനീഷ്, അപർണ, നിഖിൽ, ബജിഷ ഷംസാദ്, ആഷിക് ഷിനോയ് എം, ശാന്തിനീ, ഹരി കൃഷ്ണൻ, പ്രിയംവദ, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥികൾ നൽകിയ സ്നേഹോപഹാരങ്ങൾ രവിസാർ ഏറ്റുവാങ്ങി. പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ഷിനോയ് എം വരച്ച രവിസാറിന്റെ ഛായാചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!