HomeNewsGeneralബാലപ്രസിദ്ധീകരണങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് പ്രളയബാധിത അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ

ബാലപ്രസിദ്ധീകരണങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് പ്രളയബാധിത അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ

parappur-anganwadi

ബാലപ്രസിദ്ധീകരണങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് പ്രളയബാധിത അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ

കോട്ടക്കൽ: മഹാപ്രളയത്തിൽ മുങ്ങി നാശം വിതച്ച പറപ്പൂർ കല്ലക്കയം അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥിക്കൂട്ടം. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് വളണ്ടിയർന്മാരാണ് കുരുന്നുകൾക്ക് ബാല മാഗസിനുകളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് ദിനം ആഘോഷിച്ചത്.
parappur-anganwadi
കുട്ടികളുടെ റാലിയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്.വിദ്യാർത്ഥികൾ ശേഖരിച്ച നൂറ്റിയൻപതോളം ബാലമാഗസിനുകളാണ് അംഗൻവാടി കുരുന്നുകൾക്കായി നൽകിയത്.ദിനാഘോഷം വാർഡ് മെമ്പർ കൊളക്കാട്ടിൽ റസിയ ഉദ്ഘാടനം ചെയ്തു.
parappur-anganwadi
പറപ്പൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ കുരുന്നുകൾക്ക് സന്ദേശം പകർന്നുനൽകി. അദ്ധ്യാപികമാരായ അജിത, പുഷ്പലത, റാബിയ,കുഞ്ഞിമരക്കാർ തുടങ്ങിയവർ സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ ആഘോഷ പരിപാടികളും മധുരവിതരണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!