HomeNewsCharityഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം

ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം

ashtel-cmdrf

ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം

വളാഞ്ചേരി: കേരളത്തിന്റെ പുനർനിർമ്മിതിക്കായുള്ള ഗ്ലോബൽ സാലറിചലഞ്ചിലേക്ക് സൗദി അറേബ്യയിൽനിന്ന് ആറ് ലക്ഷം രൂപ ലഭിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷ്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് തങ്ങളുടെ ശമ്പളവിഹിതം മാറ്റിവെച്ചത്.
ashtel
പി. അനൂപ്, എം.സി. മുസാഫർ, സലാം ഇബ്രാഹീംകുഞ്ഞ്, ഷാഹിൻ പൂളക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരിൽനിന്ന് തുക സമാഹരിച്ചത്.
ad
മലപ്പുറം വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ 6,11,313 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധികളായ ജുനീർ മണക്കടവൻ, മുഹമ്മദ് ഫൈസൽ എന്നിവർ മന്ത്രി ഡോ. കെ.ടി. ജലീലിന് കൈമാറി. കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അബ്ദുൽകരീം, നിസാർ കാടേരി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!