HomeNewsGeneralസൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ!

സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ!

puthanathani-worker

സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ!

പുത്തനത്താണി: ഉച്ചയ്ക്ക് രണ്ടേകാലിനാണ് പുത്തനത്താണിയിലെ ഒരു ഹോട്ടലിനു മുന്നിൽ നിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്നത്. ചൂടുകൊണ്ട് സഹികെട്ട് അലഞ്ഞു തിരിയുകയാണ് ഈ മനുഷ്യൻ. കയ്യിൽ ഒരു തുള്ളി വെള്ളമില്ല കുടിക്കാൻ. ചൂട് സഹിക്കാനാവാതെ മുഖം അസ്വസ്ഥമാവുന്നത് പലപ്പോഴും കാണാം. ദിവസേനയെന്നോണം സൂര്യതാപമുന്നറിയിപ്പുകളും മുൻകരുതലുകളും നിർദ്ദേശിക്കുന്ന അധികാരികൾ കാണണം വൻകിട ഹോട്ടലുകൾ ആവശ്യക്കാരെ വിളിക്കാൻ ഏർപ്പെടുത്തിയ ഇത്തരം മനുഷ്യജീവിതങ്ങളെ. മിക്ക നഗരങ്ങളിലെയും കാഴ്ച ഇതൊക്കെത്തന്നെ.
puthanathani-worker
പേരിനൊരു കുട നൽകിയിട്ടുണ്ടാവും. എന്നാൽ അതിനുള്ളിൽ കിടന്ന് മണിക്കൂറുകളോളം വെന്തുരുകുകയാണ് ഇവർ. ദൃശ്യങ്ങളിൽ കാണുന്ന കൽക്കത്ത സ്വദേശിയുടെ ഈ ജോലിക്ക് നൽകുന്ന ശമ്പളംകൂടി കേൾക്കുക വെറും അയ്യായിരം രൂപ. നിവൃത്തികേടുകൊണ്ടാണ് ഇത്തരം ജോലികളിലേക്ക് ഇവർ എത്തപ്പെടുന്നത്. സൂര്യതാപ മുന്നറിയിപ്പുകൾ വകവയ്ക്കാതെ തൊഴിലുടമകൾ നടത്തുന്ന ഇത്തരം തൊഴിൽ ചൂഷണങ്ങൾ അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു മനുഷ്യത്വമില്ലായ്മകൂടിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!