HomeNewsReligionവൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു

sivaratri-vaikathoor-2022

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു

വളാഞ്ചേരി: ജാസ് & സിംഫണി ഗ്രൂപ്പിന്റെ ഭക്തിഗാനമേളയും ഐശ്വര്യ വിജയ്,ആര്യ രാഘവൻ, അനഘ ഉണ്ണി എന്നിവരുടെ ന്യത്തന്യത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനചടങ്ങിൽ ആഘോഷകമ്മിറ്റി സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതം പറഞ്ഞു. ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ചാച്ചു പൊറ്റമൽ, ഉപദേശക സമിതി അംഗം ഇ.പി ശ്രീരാമചന്ദ്രൻ മാഷ് എന്നിവർ സംസാരിച്ചു. ജോ: സെക്രട്ടറി ജിതുഗോപിനാഥ് നന്ദി പറഞ്ഞു.
sivaratri-vaikathoor-2022
രാവിലെ ഭക്തജനങ്ങൾക്ക് പ്രാതൽ ഉണ്ടായിരുന്നു. അത്താഴപൂജക്ക് ശേഷം അപ്പം വിതരണവും പ്രത്യേക വഴിപാടായി ത്രികാലപുജയും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!