HomeNewsCrimeമിനിപമ്പയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ടു

മിനിപമ്പയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ടു

മിനിപമ്പയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ടു

കുറ്റിപ്പുറം: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം

മിനിപമ്പയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷ്യവിൽപന ശാലകൾക്കും ഹോട്ടലുകൾക്കും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നോട്ടിസ്. പ്രദേശത്ത് ശുചിത്വമില്ലാതെ പ്രവർത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങൾക്കാണ് നോട്ടിസ് നൽകിയത്. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന രണ്ട് ഭക്ഷ്യവിൽപന ശാലകൾക്ക് 8000 രൂപവീതം പിഴയിട്ടു.

താൽക്കാലികമായി സ്ഥാപിച്ച ഭക്ഷ്യവിൽപനശാലകൾ പലതും ഫുഡ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.സുഗുണൻ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ കെ.വി.പ്രമിന, വി.പി.ഹസ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!