HomeNewsPoliticsചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ്റെ വധം; എസ് എഫ്.ഐ

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ്റെ വധം; എസ് എഫ്.ഐ

sfi-valanchery-protest-abhimanyu

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ്റെ വധം; എസ് എഫ്.ഐ

വളാഞ്ചേരി:ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി. വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.
sfi-valanchery-protest-abhimanyu
ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ക്രിമിനൽ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ ഗുണ്ടകള്‍ക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടെറിയേറ്റ് അംഗം വൃന്ദ രാജ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം സുജിൻ, ഏരിയ പ്രസിഡന്റ്‌ വി.പി സബ്നേഷ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!