HomeNewsCrimeകഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാർത്ഥികൾ പെരിന്തൽ‌മണ്ണയിൽ അറസ്റ്റിൽ

കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാർത്ഥികൾ പെരിന്തൽ‌മണ്ണയിൽ അറസ്റ്റിൽ

cuff

കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാർത്ഥികൾ പെരിന്തൽ‌മണ്ണയിൽ അറസ്റ്റിൽ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി പൊന്ന്യാകുർശ്ശിയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത കഞ്ചാവിന്റെ മുഖ്യവിതരണക്കാരനായ അബ്ദുൾഹക്കീമിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിലും ചോദ്യം ചെയ്തതിലും നഗരത്തിലെയും പരിസരങ്ങളിലേയും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ടൗണിലും പരിസര പ്രദേശങ്ങളിലും മഫ്ടിയിലും മറ്റും പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.
Ads
ഇവരെ ചോദ്യംചെയ്തതിൽ അലനല്ലൂർ, പുലാമന്തോൾ, കൊപ്പം ഭാഗങ്ങളിൽ ചെറുകിട വിൽപ്പനക്കാരെക്കുറിച്ചും കഞ്ചാവ് ഉപയോഗിക്കുന്ന കൂടുതൽ വിദ്യാർത്ഥികളെക്കുറിച്ചും വിവരം ലഭിച്ചതായും ക്ലാസിൽ തുടർച്ചയായി വരാതിരിക്കുകയും ലഹരി ഉപയോഗ ലക്ഷണങ്ങൾ കണ്ടാലും ഉടൻ പൊലീസിനെ അറിയിക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയതായും സി.എെ ടി.എസ്.ബിനു അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ സ്കൂൾ, കോളേജ് പരിസരങ്ങൾ ലഹരിമുക്തമാക്കുന്നതിന് കർശന നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. പെരിന്തൽമണ്ണ സി.എെ ടി.എസ്.ബിനു, വനിതാ എസ്.ഐ രമ, സി.പി.ഒമാരായ രാജേഷ്, ഷിഹാബ്, വിപിൻ ചന്ദ്രൻ, അനീഷ്, പ്രഫുൽ, ദിനേശ്, ടൗൺ ഷാഡോ പൊലീസ് ടീം എന്നിവരാണ് പരിശോധന നടത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!